ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് വാഹനം; ക്വട്ടേഷൻ തീയതി നീട്ടി

Nov 4, 2026
ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് വാഹനം; ക്വട്ടേഷൻ തീയതി നീട്ടി

ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേയ്ക്ക് ഏഴ് സീറ്റർ എ.സി ടാക്സി വാഹനത്തിന് (ഡ്രൈവറില്ലാതെ) വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ള വാഹന ഉടമകൾ നവംബർ 5 ന് വൈകിട്ട് അഞ്ചിനകം കളക്ട്രേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ക്വട്ടേഷൻ നൽകണം. ആർ.സി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, പൊല്യൂഷൻ- ടാക്സ് സർട്ടിഫിക്കറ്റുകൾ ഉണ്ടാകണം. പ്രതിമാസം പരമാവധി 2000 കിലോമീറ്ററിന് 30,000 രൂപ വരെ വാടക അനുവദിക്കും. അന്നേ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477 2251349.