കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
ലോക്സഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പെരിക്കല്ലൂരില്‍ എക്സൈസ് നടത്തിയ പരിശോധനക്കിടെ കാല്‍കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി
പെരിക്കല്ലൂർ: ലോക്സഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പെരിക്കല്ലൂരില്‍ എക്സൈസ് നടത്തിയ പരിശോധനക്കിടെ കാല്‍കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ യാസിര്‍ അറഫാത്ത് (32), വലിയ പിടികക്കല്‍ പി.കെ. അബ്ദുൽ സലിം (33) എന്നിവരാണ് 250 ഗ്രാം കഞ്ചാവുമായി പിടിയിലായത്.ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. കെ. ഷാജിയുടെ നേതൃത്വത്തില്‍ കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ വയനാട് യൂനിറ്റ് ഉദ്യോഗസ്ഥരും ബത്തേരി റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജെ. സന്തോഷ്, സുൽത്താൻ ബുത്തേരി റേഞ്ച് എ.ഇ.ഐ സജിമോന്‍, എ.ഇ.ഐ (ഗ്രേഡ്) വിജയകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, കെ.സി. ആനന്ദ്, എന്‍.എം. ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.