കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Oct 28, 2026
കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
p m narendramodi

കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : 28 ഒക്ടോബർ 2026


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 10,000 കോടി രൂപ സാമ്പത്തിക അടങ്കലോടെ 'കണ്ടെയ്നർ നിർമ്മാണ പ്രോത്സാഹന പദ്ധതിക്ക്' (CMPS) അംഗീകാരം നൽകി. 2039-40 സാമ്പത്തിക വർഷം വരെ കാലാവധിയുള്ള ഈ പദ്ധതിയിലൂടെ ആഗോളതലത്തിൽ മത്സരശേഷിയുള്ള കണ്ടെയ്നർ നിർമ്മാണ ആവാസവ്യവസ്ഥ ഇന്ത്യയിൽ സ്ഥാപിക്കാനും, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. പുതിയ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള കണ്ടെയ്നർ നിർമ്മാണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും പിന്തുണ നൽകാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

2026–27 ലെ കേന്ദ്ര ബജറ്റിലാണ് കണ്ടെയ്നർ നിർമ്മാണ പദ്ധതി പ്രഖ്യാപിച്ചത്.

ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്:

1. പലിശ ഇളവ് സഹായം  (ISA, Interest Subvention Assistance):  പുതിയ കണ്ടെയ്നർ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും (ഗ്രീൻഫീൽഡ്) നിലവിലുള്ള കണ്ടെയ്നർ നിർമ്മാണ ശേഷി വികസിപ്പിക്കുന്നതിനുമായി (ബ്രൗൺഫീൽഡ്) നിർമ്മാതാക്കൾ എടുക്കുന്ന യോഗ്യമായ ദീർഘകാല വായ്പകൾക്ക് (മൂലധന വായ്പകൾ) പ്രതിവർഷം 3% പലിശ ഇളവ് നൽകുന്നതിനായി 859 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള പലിശ ഇളവ് സഹായ പദ്ധതി (ISA)

2. പ്രവർത്തന ചെലവ് സഹായം (OEA, Operational Expenditure Assistance): 8,891 കോടി രൂപ സാമ്പത്തിക അടങ്കലോടെയുള്ള പ്രവർത്തന ചെലവ് സഹായ പദ്ധതി (OEA) വഴി ആഗോള ഷിപ്പിംഗ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമ്മിച്ച് വിൽക്കുന്ന എല്ലാ കണ്ടെയ്നറുകൾക്കും യോഗ്യരായ നിർമ്മാതാക്കൾക്ക്  സാമ്പത്തിക സഹായം നൽകും. ഇത് നിർമ്മാണ ചെലവിലെ അന്തരം കുറയ്ക്കുന്നതിനും തദ്ദേശീയമായി നിർമ്മിക്കുന്ന കണ്ടെയ്നറുകളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

3. പരിശോധന-സാക്ഷ്യപത്ര സഹായം (Testing and Certification Assistance):  ഡൈനാമിക് ലോഞ്ചിറ്റ്യൂഡിനൽ ഇംപാക്ട് ടെസ്റ്റിംഗ് (Dynamic Longitudinal Impact Testing) ഉൾപ്പെടെയുള്ള പൊതു പരിശോധനാ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് പിന്തുണ നൽകുന്നതിനായി 150 കോടി രൂപ സാമ്പത്തിക അടങ്കലോടെയുള്ള പരിശോധന-സാക്ഷ്യപത്ര സഹായ പദ്ധതി (Testing and Certification Assistance programme).

ലക്ഷ്യമിടുന്ന പ്രധാന നേട്ടങ്ങൾ :

* പ്രതിവർഷ കണ്ടെയ്നർ നിർമ്മാണ ശേഷി 7.5 ലക്ഷം TEU വരെ ഉയർത്തി പത്തിരട്ടിയായി വർദ്ധിപ്പിക്കുക.

* ഗുണനിലവാരമുള്ള ഷിപ്പിംഗ് കണ്ടെയ്നറുകളുടെ ആഗോള കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ശേഷിയുള്ള, അന്താരാഷ്ട്ര മത്സരശേഷിയുള്ള ഒരു നിർമ്മാണ മേഖല കെട്ടിപ്പടുക്കുക.

* ഇന്ത്യയുടെ സമുദ്ര-ലോജിസ്റ്റിക്സ് വിതരണ ശൃംഖലയുടെ പ്രതിരോധശേഷി കൂടുതൽ
  ശക്തിപ്പെടുത്തുക.

* ഏകദേശം 3,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 50,000-ത്തിലധികം പരോക്ഷ 
  തൊഴിലവസരങ്ങളും സൃഷ്ടിക്കുക; കൂടാതെ കോർണർ കാസ്റ്റിംഗുകൾ, പ്രത്യേക സ്റ്റീൽ,
  മരച്ചട്ടക്കൂടുകൾ, പെയിന്റുകൾ തുടങ്ങിയ അനുബന്ധ വ്യവസായങ്ങൾക്ക് പിന്തുണ നൽകുക.

Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN