ഉഷ്ണതരംഗം: വടക്കേഇന്ത്യയിലുടനീളം അഞ്ചു ദിവസം റെഡ് അലര്‍ട്ട്
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള താപനില സാധാരണത്തേക്കാള്‍ വളരെ കൂടുതലാണ്
ഡൽഹി : വേനലിന്റെ കാഠിന്യത്തില്‍ നിന്നും സ്വല്‍പം ആശ്വാസ നല്‍കിയതിന് പിന്നാലെ വടക്കേ ഇന്ത്യയില്‍ ഉഷ്ണതരംഗം പ്രവചിച്ച് ഇന്ത്യ മെറ്റിരോളജിക്കല്‍ വകുപ്പ്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ദില്ലി, പശ്ചിമ യുപി എന്നിവിടങ്ങളില്‍ അടുത്ത അഞ്ചു ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സംസ്ഥാനങ്ങളിലെ മിക്ക ജില്ലകളിലും ഏറ്റവും ഉയര്‍ന്ന താപനില എന്നത് 47 ഡിഗ്രി സെല്‍ഷ്യസാണെന്ന് ഐഎംഡി വ്യക്തമാക്കി. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള താപനില സാധാരണത്തേക്കാള്‍ വളരെ കൂടുതലാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച രാജസ്ഥാനില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നുള്ള ശീതകാല മഴപെയ്യിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് മൂലം ഹരിയാനയിലും പഞ്ചാബിലും താപനിലയ്ക്ക് ചെറിയൊരു കുറവു വന്നിട്ടുണ്ടെങ്കിലും അത് ഉടന്‍ തന്നെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഇതിനാലാണ് ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം മധ്യപ്രദേശിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വടക്കേ ഇന്ത്യ കനത്ത ചൂടില്‍ ചുട്ടുപൊള്ളുമ്പോള്‍ തെക്കേ ഇന്ത്യയില്‍ 12 സെന്റീമീറ്ററോളം മഴ ലഭിക്കുമെന്നാണ് ഐഎംഡി പ്രവചനം. തമിഴ്‌നാട്ടിലും കേരളത്തിലും ശക്തമായ മഴ ലഭിക്കും. ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നതിനാല്‍ രാവിലെ 11 മണിക്കും വൈകിട്ട് നാലു മണിക്കുമിടയില്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.