വോട്ടർപട്ടിക പുതുക്കൽ: എതിർപ്പില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ
ന്യൂദൽഹി: എസ്‌ഐആർ വിഷയത്തിൽ സുപ്രീം കോടതിയിൽ പിണറായലി സർക്കാരിനും പാർട്ടികൾക്കും തോൽവി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ വോട്ടർപട്ടിക പുതുക്കൽ (എസ്‌ഐആർ) പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി ഒന്നുമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. ആവശ്യമായ ജീവനക്കാരുടെ സേവനം ലഭ്യമാണെന്ന് കമ്മീഷൻ ഇന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എസ്‌ഐആർ പ്രവർത്തനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രവർത്തങ്ങളെ ബാധിക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും, എസ്‌ഐആറും ഒരുമിച്ച് നടത്തുന്നത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാരും, രാഷ്‌ട്രീയ പാർട്ടികളും സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട്. തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി ചോദിക്കുകയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി പ്രകാശ്.ബി.എസ് ആണ് ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുവെന്നാണമ് അതിൽ പറയുന്നത്. തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുളളവരെ എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
എസ്‌ഐആർ വിഷയമാക്കി അത് കേന്ര്ദ സർക്കാരിനും ബിജെപിക്കും എതിരേയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാക്കി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ മറ്റൊരു ആസൂത്രണംകൂടി തകർന്നുപോകുന്നതാണ് ഈ സംഭവം.


