മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Dec 14, 2024
മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
senior-bjp-leader-lk-advani-admitted-to-hospital

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.വിനിത് സൂരിയുടെ മേല്‍നോട്ടത്തിലാണ് 96-കാരനായ അദ്വാനി ചികിത്സയില്‍ കഴിയുന്നത്. രണ്ടുദിവസം മുമ്പാണ് മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.ഈ വര്‍ഷം ആദ്യവും അദ്വാനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.