വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടര്ന്ന് കടുത്ത നിയന്ത്രണവുമായി ഡല്ഹി സര്ക്കാര്
കടുത്ത പുകമഞ്ഞ് ഡല്ഹി വിമാനത്താവളത്തിന്റെ പ്രവര്ത്തനത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്
ന്യൂഡല്ഹി: വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടര്ന്ന് കടുത്ത നിയന്ത്രണവുമായി ഡല്ഹി സര്ക്കാര്. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന് നിര്മാണപ്രവര്ത്തങ്ങള്ക്കും നിരോധനം ഏര്പ്പെടുത്തി. ഇലക്ട്രിക് അല്ലാത്ത ബസുകള് നിരത്തിലിറക്കരുതെന്നും അറിയിപ്പ് നല്കി. കടുത്ത പുകമഞ്ഞ് ഡല്ഹി വിമാനത്താവളത്തിന്റെ പ്രവര്ത്തനത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.ഡല്ഹി-എന്സിആറിലെ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാര്ഥികള്ക്ക് ഇന്നുമുതല് ഓണ്ലൈനായി ക്ലാസുകള് നടത്തണമെന്ന് സ്കൂളുകളോട് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഹരിയാന ഗുരുഗ്രാമിലെ സ്കൂളുകളിലെ ക്ലാസുകള് രണ്ട് ഷിഫ്റ്റുകളിലായി ക്രമീകരിച്ചു.കമ്മീഷന് ഫോര് എയര് ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ച ഗ്രേഡഡ് റെസ്പോണ്സ് ആക്ഷന് പ്ലാന് സ്റ്റേജ്-3 മലിനീകരണ വിരുദ്ധ നടപടികള് ഇന്ന് രാവിലെ മുതലാണ് നടപ്പില് വന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും 400 നു മുകളിലാണ് ഡല്ഹിയിലെ വായു ഗുണനിലവാര നിരക്ക്.ആളുകള് കഴിയുന്നത്ര വീടിനുള്ളില് തന്നെ കഴിയാന് ഡോക്ടര്മാര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള് ശാരീരികാവസ്ഥയെ മാത്രമല്ല മാനസികാവസ്ഥയെയും ബാധിക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.