കുതിക്കാനൊരുങ്ങി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ

ഇതോടെ ഹൈഡ്രജൻ വാതകം ഇന്ധനമായുപയോഗിച്ചു ട്രെയിൻ സർവീസ് നടത്തുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ.

Oct 22, 2024
കുതിക്കാനൊരുങ്ങി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ

ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും.ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്താൻ ജർമ്മനിയുടെ ടിയുവി-എസ്‌യുഡിയെ ഇന്ത്യന്‍ റെയില്‍വേ നിയോഗിച്ചതായാണ് അറിവ്.ഈ വർഷം അവസാനത്തോടെ ട്രയൽ റൺ നടത്തിയേക്കുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതോടെ ഹൈഡ്രജൻ വാതകം ഇന്ധനമായുപയോഗിച്ചു ട്രെയിൻ സർവീസ് നടത്തുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നിവയാണ് ഇന്ത്യയെ കൂടാതെയുള്ള മറ്റു രാജ്യങ്ങൾ.

ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് 35-ലധികം ഹൈഡ്രജന്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും.
ആദ്യ ഹൈഡ്രജന്‍ വടക്കന്‍ റെയില്‍വേയുടെ ഡല്‍ഹി ഡിവിഷന് ഓടി തുടങ്ങുവാൻ ആണ് സാധ്യത. 89 കിലോമീറ്റര്‍ നീളമുള്ള ജിന്ദ്-സോനിപത് റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ഓടുക.ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്' പദ്ധതിക്ക് കീഴില്‍ മിക്ക ഹൈഡ്രജന്‍ ഇന്ധന ട്രെയിനുകളും പൈതൃക മലയോര റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സാധ്യത. പൈതൃക മേഖലകളിലൂടെയുള്ള റെയില്‍പാതകളിലെ മലിനീകരണം കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഹൈഡ്രജൻ ഇന്ധനത്തിന്‍റെ പ്രയോജനം എന്ത്?

ഹൈഡ്രജൻ ഒരു ശുദ്ധമായ ഇന്ധനമാണ്. പെട്രോൾ, ഡീസൽ തുടങ്ങിയ മറ്റ് ഇന്ധനങ്ങൾ പുക പുറന്തള്ളുന്നു. എന്നാൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുമ്പോൾ വെള്ളം മാത്രമാണ് പുറത്തുവിടുന്നത്. പ്രകൃതിവാതകം, ആണവോർജ്ജം ബയോമാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയവയിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും. ഗാർഹിക വിഭവങ്ങളിൽ നിന്നും പുനരുപയോഗിക്കാവുന്ന ഊർജത്തിൽ നിന്നും വരെ ഹൈഡ്രജൻ ഉത്പാദിപ്പിക്കാമെന്നതിനാൽ, ഇന്ധനത്തിന്‍റെ ലഭ്യതയിൽ ക്ഷാമമുണ്ടാകില്ല.

ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത് വഴി കാർബൺ ബഹിർഗമനം കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല, ഹൈട്രജൻ ഇന്ധനം വരുന്നതോടെ ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും.

ഡിസംബറിൽ നടത്തുന്ന പരീക്ഷണ ഓട്ടത്തിന് ആവശ്യമായ ഹൈഡ്രജൻ ഇന്ധനം ഗ്രീൻഎച്ച് ഇന്ത്യ എന്ന സ്റ്റാർട്ടപ്പ് കമ്പനി ആണ് വിതരണം ചെയുന്നത് 

ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന...

Read more at: https://www.manoramanews.com/technology/latest/2024/10/04/india-first-hydrogen-train-to-hit-the-track-indian-railway.html
Prajeesh N K MADAPPALLY