കോഴിക്കോട് ജില്ല: പ്രധാന അറിയിപ്പുകൾ

Oct 22, 2024
കോഴിക്കോട് ജില്ല:  പ്രധാന അറിയിപ്പുകൾ

പി എസ് സി  പരീക്ഷ 23, 25 തീയ്യതികളില്‍

കോഴിക്കോട്ട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ PTHST (ഹിന്ദി) (കാറ്റഗറി നം. 271/22)) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 9, 11  തീയ്യതികളില്‍ നടത്താനിരുന്ന അഭിമുഖ പരീക്ഷ യഥാക്രമം 23 ന് കേരള പി എസ് സി  കോഴിക്കോട് ജില്ലാ ഓഫീസിലും 25 ന്  കണ്ണൂര്‍ ജില്ലാ ഓഫീസിലും നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ അഭിമുഖ പരീക്ഷക്കായി എത്തണം.  ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ ഫോം  (Appendix-28) പി എസ് സി യുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495-2371971.

വാഹന ഗതാഗതം നിരോധിച്ചു 

കോട്ടൂളി സെന്‍ട്രല്‍-മുതിലകാല (സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന് സമീപം ദേശീയ പാത 66 ലേക്ക് എത്തിച്ചേരുന്ന റോഡ്) റോഡില്‍ ഡ്രൈനേജ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കോട്ടൂളി സെന്‍ട്രല്‍ മുതല്‍ പൈപ്പ് ലൈന്‍ റോഡ് വരെയുള്ള വാഹന ഗതാഗതം ഇന്ന് (ഒക്ടോബര്‍ 22) മുതല്‍ പണി കഴിയുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചു.

Prajeesh N K MADAPPALLY