മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

Oct 21, 2024
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്ക് നല്‍കി വന്നിരുന്ന ആനൂകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി റിജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ ആനൂകൂല്യങ്ങളുടെയും നടപ്പിലാക്കിയ പുതിയ പദ്ധതികളുടെയും വിവരങ്ങള്‍ ഫിഷറീസ് ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ ക്ഷേമനിധി അംഗങ്ങള്‍ പുതുക്കിയ നിരക്കിലുള്ള അംശാദായം അടയ്ക്കണം.  അതതു ഓഫീസുകളിലോ ഫിഷറീസ് ഓഫീസര്‍ പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിലോ പണം അടച്ച് രസീത് കൈപ്പറ്റാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

Prajeesh N K MADAPPALLY