പോലീസ് സ്മൃതി ദിനം ആചരിച്ചു.
എല്ലാ വർഷവും ഒക്ടോബർ 21 പോലീസ് സ്മൃതിദിനമായി ആചരിച്ചുവരുന്നു

കോട്ടയം:പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തു വച്ചു നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ചു. 2023 സെപ്തംബർ 1 മുതൽ 2024ആഗസ്ത് 31 വരെ ഡ്യൂട്ടിക്കിടയിൽ വീരമൃത്യുവരിച്ച പോലീസ് സേനാംഗങ്ങളുടെ പേരുകൾ വായിച്ച് ഓർമ്മപുതുക്കി. സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസുദ്യോഗസ്ഥരുടെ സ്മരണാർത്ഥം എല്ലാ വർഷവും ഒക്ടോബർ 21 പോലീസ് സ്മൃതിദിനമായി ആചരിച്ചുവരുന്നു. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ മറ്റ് ഡി.വൈ.എസ്.പി.മാർ, എസ്.എച്ച്.ഓ മാർ മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.