ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി:കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി അറുപത്തിയാറാം മൈലിന് സമീപമാണ് സംഭവം. ബൈക്കിലിടിച്ച കാറിന് തീപിടിക്കുകയായിരുന്നു.കാറിനകത്ത് ഓടിച്ചിരുന്ന ആൾ മാത്രമാണു ഉണ്ടായിരുന്നത്.. കാർ പൂർണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചു. മരിച്ചയാളുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.