കൈക്കൂലി കേസിൽ മുൻ ആർഡിഒ (ഡെപ്യൂട്ടി കലക്ടർ) വി.ആർ.മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവ്

7 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ

Oct 21, 2024
കൈക്കൂലി കേസിൽ മുൻ ആർഡിഒ (ഡെപ്യൂട്ടി കലക്ടർ) വി.ആർ.മോഹനൻ പിള്ളയ്ക്ക്  7 വർഷം കഠിന തടവ്
v r mohanan pilla
മൂവാറ്റുപുഴ:കൈക്കൂലി കേസിൽ മുൻ ആർഡിഒ (ഡെപ്യൂട്ടി കലക്ടർ) വി.ആർ.മോഹനൻ പിള്ളയ്ക്ക്  തടവ് ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനൻ പിള്ളയെ ശിക്ഷിച്ചത്. 7 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.2016 ൽ മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് കോടതി ജഡ്ജി എൻ.വി.രാജു മുൻ ആർഡിഒയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ.സരിത ഹാജരായി.മുമ്പ് ഇയാൾ ഉടുമ്പൻചോല തഹസീൽദാറായിരുന്നു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.