ഓണാഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി

Sep 14, 2024
ഓണാഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി

ഓണാഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി. കണ്ണൂർ കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ അപകടകരമായ രീതിയിലാണ് വാഹനത്തിൽ യാത്ര ചെയ്തത്. വിദ്യാർത്ഥികൾ സാഹസികമായി യാത്ര ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹനവകുപ്പ് കേസെടുത്തത്. കാറിന് മുകളിലും ഡോറുകളിലുമിരുന്നായിരുന്നു വിദ്യാർത്ഥികളുടെ സാഹസികയാത്ര. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും | യാത്ര ചെയ്തതിനും വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.