വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ പുരോഗതിയുടെ അടിത്തറ : മന്ത്രി എം.ബി രാജേഷ്

Jul 14, 2025
വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ പുരോഗതിയുടെ അടിത്തറ : മന്ത്രി  എം.ബി രാജേഷ്
poonjar m l a future stars

കാഞ്ഞിരപ്പള്ളി /ഈരാറ്റുപേട്ട : 

വിദ്യാഭ്യാസ പുരോഗതിയാണ് സാമൂഹ്യ പുരോഗതിയുടെ അടിത്തറ എന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി  ശ്രീ.എം.ബി രാജേഷ് പറഞ്ഞു.
 ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും,കൂടാതെ സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം,  യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങൾക്ക് റാങ്ക് നേടിയവർ , പി എച്ച് ഡി ലഭിച്ചവർ, തുടങ്ങിയവർക്ക്  പ്രതിഭാ പുരസ്കാരവും, എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് എംഎൽഎ എക്സലൻസ് അവാർഡും വിതരണം ഉദ്ഘാടനം ചെയ്ത്   സംസാരിക്കുകയായിരുന്നു മന്ത്രി.  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്  ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.  റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യപ്രഭാഷണവും, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് അവാർഡുകൾ വിതരണവും നടത്തി. സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം എന്നിവർ ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക്  മോട്ടിവേഷണൽ ടോക്ക് നടത്തി.ഫ്യൂച്ചർ സ്റ്റാർസ് അഡ്വൈസറി ബോർഡ് മെമ്പർ ജോർജുകുട്ടി ആഗസ്തി സ്വാഗതം ആശംസിച്ചു. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ  ഡോ.ആൻസി ജോസഫ് ആമുഖപ്രസംഗം നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, കോളേജ് ബർസാർ റവ.ഫാ.മനോജ് പാലക്കുടി, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണ്ണാണ്ടസ്,  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സാജൻ കുന്നത്ത്, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി.എൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഓഫീസർ റോഷ്‌ന അലിക്കുഞ്ഞ്, കാഞ്ഞിരപ്പള്ളി എഇഒ സുൽഫിക്കർ, ഈരാറ്റുപേട്ട എ ഇ ഒ  ഷംല ബീവി, നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ശശികുമാർ, ബിജോയ് മുണ്ടുപാലം, മറിയാമ്മ സണ്ണി , ഗീത നോബിൾ, വാർഡ് മെമ്പർ ഷാലിമ്മ ജെയിംസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി കൃതജ്ഞത പ്രകാശിപ്പിച്ചു. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് ജോസഫ്, ബിനോയി സി.ജോർജ്,ഡോ. മാത്യു കണമല, നിയാസ് എം.എച്ച്,ആർ. ധർമ്മ കീർത്തി, പിപിഎം നൗഷാദ്, നോബി ഡോമിനിക്, എലിസബത്ത് തോമസ്, ഖലീൽ മുഹമ്മദ്, മാർട്ടിൻ ജെയിംസ്, ഡൊമിനിക് കല്ലാടൻ,ഡോ. ജിപ്സൺ വർഗീസ്, പ്രിയാ ബേബി, ജനപ്രതിനിധികളും പൊതുപ്രവർത്തകരുമായ ഡയസ് മാത്യു കോക്കാട്ട്, ജോണിക്കുട്ടി മഠത്തിനകം, തോമസ് കട്ടക്കൽ,  നോബി കാടൻ കാവിൽ, ബിനോയ് സി. ജോർജ്,നിയാസ് എം.എച്ച്, ആർ.ധർമ്മകീർത്തി, തോമസ് ചെമ്മരപ്പള്ളി, ഡേവിസ് പാമ്പ്ലാനി, ജൂവൽ അഴകത്തേൽ,മാർട്ടിൻ ചാലയ്ക്കൽ തുടങ്ങിയവർ  പരിപാടികൾക്ക് നേതൃത്വം നൽകി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.