താല്‍ക്കാലിക അധ്യാപക നിയമനം
ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷത്തെ റഗുലര്‍ ഡിപ്ലോമയുമാണ് യോഗ്യത.
കണ്ണൂർ : തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈപ്പ്‌റൈറ്റിങ് തസ്തികയില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷത്തെ റഗുലര്‍ ഡിപ്ലോമയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂലൈ എട്ടിന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0467-2211400, 9995145988.