എൽ.ബി.എസ് നഴ്‌സിംഗ് കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്
അപേക്ഷാർഥികൾക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പ്രകാരമുള്ള യോഗ്യതയുണ്ടായിരിക്കണം

കാസർഗോഡ് : ജില്ലയിലെ എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ ആരംഭിക്കുന്ന നിർദിഷ്ട എൽ.ബി.എസ് കോളേജ് ഓഫ് നഴ്‌സിങ്ങിൽ കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർഥികൾക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പ്രകാരമുള്ള യോഗ്യതയുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471- 2560302, 0471- 2324101. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജുലൈ എട്ട്.