കാസർഗോഡ് അധ്യാപികക്ക് സ്‌കൂൾ വരാന്തയിൽവെച്ച് പാമ്പ് കടിയേറ്റു.

Sep 14, 2024
കാസർഗോഡ്  അധ്യാപികക്ക് സ്‌കൂൾ വരാന്തയിൽവെച്ച് പാമ്പ് കടിയേറ്റു.

കാസർകോട് ജില്ലയിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികക്ക് സ്‌കൂൾ വരാന്തയിൽ വെച്ച് പാമ്പ് കടിയേറ്റു. പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിന് വിദ്യക്കാണ് വെള്ളിയാഴ്ച രാവിലെ പാമ്പ് കടിയേറ്റത്. സംഭവത്തെ തുടർന്ന്‌ വിദ്യ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ വലിയ വിഷമില്ലാത്ത പാമ്പാണ്‌ കടിച്ചതെന്ന്‌ വ്യക്തമായി. സ്കൂളിലെ കോഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്തുവെച്ചാണ് വിദ്യയ്ക്ക് പാമ്പുകടിയേറ്റത്. സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.