സ്കൂളിന് മുകളിലേക്ക് മരം കടപുഴകി വീണു
വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി

കൂറ്റനാട്: സ്കൂളിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഈ സമയം വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂളിന് മുകളിലേക്കാണ് മരണം വീണത്.തേക്ക് മരമാണ് വീണത്. സംഭവത്തിൽ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നു. തുടർന്ന് സ്കൂളിന് അവധി നൽകി.തിങ്കളാഴ്ച രാവിലെ സ്കൂൾ വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരിയാണ് സംഭവം കണ്ടത്.