കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് സെമി ഫൈനലിൽ
കെസിഎല്ലിൽ സെമിയിലെത്തുന്ന ആദ്യ ടീമാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്സ്.
കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് സെമി ഫൈനലിൽ. ഏഴ് മത്സരങ്ങൾ ജയിച്ചാണ് കൊല്ലം സെമിയിലെത്തിയത്. കെസിഎല്ലിൽ സെമിയിലെത്തുന്ന ആദ്യ ടീമാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്സ്.വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ കലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് കൊല്ലം സെയ്ലേഴ്സ് സെമിയിൽ പ്രവേശിച്ചത്. 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കി നിൽക്കെയാണ് കലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തോൽപ്പിച്ചത്. കൊല്ലത്തിൻറെ എൻ. കെ ഷറഫുദ്ദീനാണ് മാൻ ഓഫ് ദി മാച്ച്.