ഡെപ്യൂട്ടേഷൻ നിയമനം: തീയതി നീട്ടി

Nov 1, 2026
ഡെപ്യൂട്ടേഷൻ നിയമനം: തീയതി നീട്ടി

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിലെ യു.ഡി. ക്ലാർക്ക് തസ്തികയിൽ (35,600-75,400) ഡെപ്യൂട്ടേഷൻ നിയമനത്തിനുള്ള അപേക്ഷ തീയതി നവംബർ 10 വൈകിട്ട് അഞ്ചുവരെ നീട്ടി. സർക്കാർ/ അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാർക്ക് അനുബന്ധ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.