സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി
സുഷിൻ ശ്യാം വിവാഹിതനായി; ആശംസ അറിയിച്ച് ആരാധകർ

കൊച്ചി : സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും എത്തിയിരുന്നു. നടൻ ജയറാം, കാളിദാസ്, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസനേർന്നെത്തിയത്. നേരത്തെ, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.
അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് സുഷിൻ അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിൻ അറിയിച്ചിരുന്നു. 2024-ൽ സുഷിൻ ശ്യാം സംഗീതം പകർന്ന മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷക അഭിപ്രായവും വിജയവും നേടിയിരുന്നു.