ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജോര്‍ജ്
സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയാറാക്കും.ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങള്‍ കുറക്കുക, അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യം, വിമുക്തി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ വിലയിരുത്തിയാകും ആക്ഷന്‍പ്ലാനും എസ്.ഒ.പിയും തയാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ആദിവാസി മേഖലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ശില്‍പശാല സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ആദിവാസി, തീരദേശ മേഖലയുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.ആരോഗ്യവകുപ്പിന് കീഴില്‍ നിരവധി പദ്ധതികള്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഉന്നമനത്തിനായി നടത്തി വരുന്നുണ്ട്. അതോടൊപ്പം പട്ടികവര്‍ഗ വകുപ്പിന് കീഴിലും നിരവധി പദ്ധതികള്‍ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തി വരുന്നുണ്ട്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹ്യനീതി വകുപ്പും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം ഉറപ്പാക്കാനായി വനിത ശിശു വികസന വകുപ്പും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
ഇത്തരം പദ്ധതികളെക്കുറിച്ച് മനസിലാക്കാനും ഈ പദ്ധതികളുടെ ഗുണഫലം ഒരുപോലെ ആദിവാസി മേഖലയിലെ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ ആരോഗ്യ ഉന്നമനം ലക്ഷ്യമിട്ടുമാണ് ശില്‍പശാല സംഘടിപ്പിച്ചത്