സ്നേഹപൂർവം പദ്ധതി: അപേക്ഷ തീയതി ഫെബ്രുവരി 22 വരെ നീട്ടി
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്‌നേഹപൂർവ്വം’ പദ്ധതി.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്‌നേഹപൂർവ്വം’ പദ്ധതി ധനസഹായത്തിനായി 2025-26 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിനായി ജനുവരി 15 വരെ വെബ്‌സൈറ്റ് ഓപ്പണാക്കി നൽകിയിരുന്നു. എന്നാൽ, ചില സ്‌കൂൾ അധികൃതർക്ക് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകൾ അപ്‌ലോഡ് ചെയ്യുവാൻ സാധിക്കാത്തതിനാൽ ഫെബ്രുവരി 22 വരെ വെബ്‌സൈറ്റ് ഓപ്പണാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ http://kssm.ikm.in-ൽ ലഭ്യമാണ്.


