സി. എം. ഒ. പോർട്ടൽ വഴി ഫേസ് നൽകിയ പരാതിയിൻമേൽ ഉടൻ നടപടി
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫേസ് നൽകിയ പരാതിയിൽ ഉടൻ നടപടി ഉണ്ടാകും. അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അക്ഷയ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അതേ കളർ കോഡിൽ തുടങ്ങുന്ന വ്യാജ സേവന കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഫേസ് സി.എം.ഒ. പോർട്ടൽ മുഖേന പരാതി നൽകിയത്. അക്ഷയ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്ന അത്തരം സേവന കേന്ദ്രങ്ങൾക്കെതിരെ ഉടൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ മുഴുവൻ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസർമാർക്കും പ്രത്യേക നിർദ്ദേശം നൽകിയിരിക്കയാണ്.