മൂലങ്കാവ് സ്കൂളിൽ നക്ഷത്രവനം പദ്ധതി

Jun 6, 2026
മൂലങ്കാവ് സ്കൂളിൽ നക്ഷത്രവനം പദ്ധതി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂലങ്കാവ് ഗവ ഹയർസെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നക്ഷത്രവനം പദ്ധതി സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം ഷീജ സതീഷ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം 27 നക്ഷത്രങ്ങൾക്ക് 27 മരങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കും. നെല്ലി, അത്തി, കാഞ്ഞിരം, ഞാവൽ കരിങ്ങാലി, കരിമരം, അരയാൽ, നാഗമരം, പേരാൽ, അമ്പഴം, ഇലഞ്ഞി, എരിക്ക്, കരിമ്പന, തുടങ്ങിയ മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ എൻ ബാബു അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പൽ ടി.കെ പ്രഷിബ, ഹെഡ്മാസ്റ്റർ എം.സി അശോകൻ, വി വിജിത്,  പ്രോഗ്രാം ഓഫിസർ വി.പി അബ്ദുൽ സലിം, പി ശ്രീരേഖ, പി.കെ ശ്രീജിത്, എം.കെ രാജേന്ദ്രൻ, വളണ്ടിയർ ലീഡർമാരായ എ.എം കൃഷ്ണപ്രിയ,ജോയൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.