വെള്ളം നിറഞ്ഞുകിടന്ന മീന്‍ വളര്‍ത്തല്‍ പാടത്ത് 65-കാരന്റെ മൃതദേഹം കണ്ടെത്തി
ചേര്‍ത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഇടത്തട്ടില്‍ അശോകന് (65) ആണ് മരിച്ചത്.
പൂച്ചാക്കല്‍ (ആലപ്പുഴ): വെള്ളം നിറഞ്ഞുകിടന്ന മീന്‍ വളര്‍ത്തല്‍ പാടത്ത് 65-കാരന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഇടത്തട്ടില്‍ അശോകന് (65) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള മീന്‍ വളര്‍ത്തുന്ന പാടത്ത് വീണുകിടക്കുന്ന നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.സ്ഥലത്തെത്തിയ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പാടത്തിന് സമീപം ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് പോകുന്ന വഴി പാടത്തേക്ക് തെന്നിവീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ചന്ദ്രിക. മക്കള്‍: വിപിന്‍, വിനീത്.