ഡാക് അദാലത്ത് സെപ്റ്റംബർ 17ന്
അദാലത്ത്

തിരുവനന്തപുരം ; 2024 ഓഗസ്റ്റ് 29
തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ ഡാക് അദാലത്ത് സെപ്റ്റംബർ 17 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ വച്ച് നടത്തും. തിരുവനന്തപുരം സൗത്ത് ഡിവിഷനു കീഴിലെ തപാൽ ഓഫീസുകൾ നൽകുന്ന സേവനങ്ങൾക്കെതിരെയുള്ള പരാതികൾ സെപ്റ്റംബർ പത്തിനോ അതിന് മുൻപോ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ,തിരുവനന്തപുരം സൗത്ത് ഡിവിഷൻ ,തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ പരാതിക്കാരൻ്റെ ഫോൺ നമ്പർ സഹിതം അയക്കണം. dotpuramsouth.kl@indiapost.