പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ്, പകുതിയോളം പേര്‍ പുറത്ത്
4,65,815 അപേക്ഷകരുണ്ടായിരുന്നു. ഇവരില്‍ 2,44,618 പേരാണ് അലോട്മെന്റില്‍ ഇടംപിടിച്ചത്.
ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിനു മുന്നോടിയായുള്ള ട്രയല്‍ അലോട്മെന്റില്‍ ഉള്‍പ്പെട്ടത് അപേക്ഷകരില്‍ 52.5 ശതമാനം മാത്രം. പകുതിയോളം പേര്‍ പുറത്താണ്.4,65,815 അപേക്ഷകരുണ്ടായിരുന്നു. ഇവരില്‍ 2,44,618 പേരാണ് അലോട്മെന്റില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷങ്ങളിലും ഇതേ രീതിയിലായിരുന്നു പ്രവേശന നില.31 വരെ അലോട്മെന്റ് പരിശോധിക്കാനും തിരുത്താനും അവസരമുണ്ട്. ജൂണ്‍ അഞ്ചിനു നടക്കുന്ന ആദ്യ അലോട്മെന്റിന്റെ സാധ്യതപ്പട്ടിക മാത്രമാണ് ട്രയല്‍ അലോട്മെന്റ്.
അലോട്മെന്റിനുശേഷം 62,726 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സംവരണ വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചവയാണിത്. പ്രധാനമായും പട്ടികജാതി-വര്‍ഗ സംവരണ സീറ്റുകളാണ് മിച്ചംവരുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 12 ശതമാനം സീറ്റുകള്‍ പട്ടികജാതി സംവരണമാണ്. എട്ടുശതമാനം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും. മുന്‍ വര്‍ഷങ്ങളില്‍ പട്ടികവര്‍ഗ സംവരണ സീറ്റുകളില്‍ പലതിലും ആളില്ലായിരുന്നു.