വിഷു ബമ്പര്‍ ;കേരളം തിരഞ്ഞ ആ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി
ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് ഇത്തവണത്തെ വിഷു ബമ്പര്‍ വിജയി

ആലപ്പുഴ: കേരളം തിരഞ്ഞ ആ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് ഇത്തവണത്തെ വിഷു ബമ്പര്‍ വിജയി. 12 കോടിയാണ് വിഷു ബമ്പര്‍ ഒന്നാം സമ്മാനത്തുക. VC 490987 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്.നാല് ദിവസം മുമ്പാണ് വിശ്വംഭരന് ജയ എന്ന ഏജന്റിന്റെ പക്കല്‍നിന്നും ലോട്ടറി ടിക്കറ്റെടുത്തത്. കഴിഞ്ഞദിവസം രാത്രിയാണ് ഒന്നാം സമ്മാനം തനിക്കാണെന്ന് അദ്ദേഹം അറിഞ്ഞത്. നാട്ടില്‍ ഒരു വീട് വയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹരെന്നു തോന്നുന്ന പാവങ്ങളെ സഹായിക്കുമെന്നും വിശ്വംഭരന് കൂട്ടിച്ചേര്‍ത്തു.സ്ഥിരമായി ലോട്ടറിയടിക്കുന്ന ആളാണ് താനെന്ന് വിശ്വംഭരന് പറയുന്നു.സിആര്പിഎഫിലായിരുന്ന അദ്ദേഹം നിലവില്‍ എറണാകുളം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.