കലാക്ഷേത്ര ഗ്രാമോത്സവം " അഴക് "
കോഴിക്കോട് സങ്കീർത്തനയുടെ നാടകം "ചിറക് ", ജാനു തമാശകൾ, വേദിക കലാക്ഷേത്ര അവതരിപ്പിച്ച കലാപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.
കുറ്റ്യാടി: മനുഷ്യർക്കിടയിലെ വിഭാഗീയ ചിന്താഗതികൾ ഇല്ലായ്മ ചെയ്യുന്നതിന് നാട്ടിൻ പുറങ്ങളിൽ ഗ്രാമകൂട്ടായ്മകൾ ഉദയം ചെയ്യണമെന്ന് എഴുത്തുകാരൻ കെ.പി.രാമനുണ്ണി പറഞ്ഞു. നരിക്കൂട്ടുംചാൽ വേദിക വായനശാല കലാക്ഷേത്ര ഗ്രാമോത്സവം " അഴക് " ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദിക പ്രസിഡന്റ് ജെ.ഡി. ബാബു അദ്ധ്യക്ഷനായി.എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ അദ്ധ്യക്ഷ ലീബ സുനിൽ, സി.എൻ.ബാലകൃഷ്ണൻ, പി.കെ.സുരേഷ്, ഒ.പി.മഹേഷ്, ലത്തീഫ് ചുണ്ടയിൽ, എസ്.ജെ.സജീവ് കുമാർ, കെ.കെ.രവീന്ദ്രൻ, ടി. സുരേഷ് ബാബു, പി.പി.ദിനേശൻ പ്രസംഗിച്ചു. കോഴിക്കോട് സങ്കീർത്തനയുടെ നാടകം "ചിറക് ", ജാനു തമാശകൾ, വേദിക കലാക്ഷേത്ര അവതരിപ്പിച്ച കലാപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.