കേരള പൊലീസിലെ ഉദ്യോഗസ്ഥർക്കായി എൻ.ഐ.ടിയിൽ പരിശീലനം
സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, റിസർച്ച് ആൻഡ് ഓട്ടോമേഷൻ , സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്
കുന്ദമംഗലം: കേരള പൊലീസിലെ ഉദ്യോഗസ്ഥർക്കായി നെറ്റ്‌വർക്കും സുരക്ഷയും എന്ന വിഷയത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഹ്രസ്വകാല പരിശീലന പരിപാടി സംഘടിപ്പിച്ചു. സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, റിസർച്ച് ആൻഡ് ഓട്ടോമേഷൻ , സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാൾ സെഷനുകൾ ഉദ്ഘാടനം ചെയ്തു. എല്ലാ ബാങ്ക് അക്കൗണ്ടുകളും പാസ്‌വേഡുകളും രേഖകളും സർക്കാർ ഫയലുകളും ഓൺലൈനിൽ കൈകാര്യം ചെയ്യുന്നതിനാൽ സൈബർ സുരക്ഷ അടിസ്ഥാന സൗകര്യങ്ങളിൽ നിർണായക ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.