റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റുമാർക്ക് സർക്കാർ ലൈസൻസ് ഏർപ്പെടുത്തുക
റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് മേഖലയിലെ ചൂഷണം ഒഴിവാക്കുന്നതായി സർക്കാർ ലൈസൻസ് ഏർപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് അസോസിയഷൻ കാസറഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വസ്തു വാങ്ങുന്നവരും വിൽക്കുന്നവരും സർക്കാർലൈസൻസുള്ളവർ മുഖാന്തിരം വസ്തു കച്ചവടം നടത്തുന്നതെങ്കിൽ ഈ മേഖലയിലെ ഇരു വിഭാഗത്താനും നിയമ പരിരക്ഷ ലഭിക്കുന്നതോടൊപ്പം അനധികൃത ഇടപാടുകളും അനഭിലഷണീയമായ കാര്യങ്ങളും ഈ മേഖലയിൽ തീരാകളങ്കത്തിന് മാറ്റം വരുമെന്നും യോഗം വിലയിരുത്തി.ആധാരം രജിസ്ട്രേഷൻ നടത്തുമ്പോൾ കൺസൾട്ടന്റുമാർക്കു മാത്രം സാക്ഷിയായി ഒപ്പിടാനുള്ള അധികാരംനൽകുക, കൺസൾട്ടൻസി ഫീസ് നിയമപരമായി നിജപ്പെടുത്തുക, വർദ്ധിപ്പിച്ച ഫെയർ വാല്യൂപുന:പരിശോധിക്കുക, രജിസ്ട്രേഷൻ ഫീസ് വർദ്ധനപുന:പരിശോധിക്കുക, തൊഴിലാളികൾക്ക് ക്ഷേമനിധിയും - ഇൻഷ്യൂറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക. അഴിമതിയും ചൂഷണവും അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് കെർക്ക സംസ്ഥാന ജനറൽ സെക്രട്ടറി സലീം മാറ്റപ്പള്ളി പറഞ്ഞു.