പെൻഷൻ മസ്റ്ററിംഗ് തുടങ്ങിയിട്ട് 20 ദിവസം അക്ഷയകേന്ദ്രങ്ങൾ വഴി 32,92 ലക്ഷം (52.42% ) പകുതിയിലധികംപേർ പെൻഷൻ ഉറപ്പാക്കി
സോജൻ ജേക്കബ്
തിരുവനന്തപുരം :ജൂൺ 25 നു തുടങ്ങിയ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് 20 ദിവസം പിന്നിടുമ്പോൾ 52.42 ശതമാനം പകുതിയിലധികം പെൻഷൻ ഗുണഭോക്താക്കൾ പെൻഷൻ മസ്റ്ററിംഗ് വിജയകരമായി പൂർത്തിയാക്കി .ആകെയുള്ള 62,81,817 ലക്ഷം 8പെൻഷൻകാരിൽ 32,92,956 ലക്ഷം മസ്റ്ററിംഗ് അക്ഷയകേന്ദ്രങ്ങളിൽ എത്തി .ഗ്രാമപഞ്ചായത്തുകളിൽ 53.97 ശതമാനവും ,മുനിസിപ്പാലിറ്റികളിൽ 52.28 ശതമാനവും കോര്പറേഷനുകളിൽ 53.56 ശതമാനവും ക്ഷേമനിധിബോർഡ് പെൻഷൻ 47.35 ശതമാനവും പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ചു .ഇ മസ്റ്ററിംഗ് സാധിക്കാത്തവർ ,തമ്പും ,കണ്ണും ഉപയോഗിച്ചിട്ടും മസ്റ്ററിംഗ് പരാജയപ്പെട്ടവർ ഇതുവരെ 24549 ആളുകളുണ്ട് .ഇവർ അക്ഷയ കേന്ദ്രത്തിലെ സംരംഭകൻ നൽകുന്ന സാക്ഷ്യപത്രവും മസ്റ്ററിംഗ് പരാജയപ്പെട്ട രസീതും അതാത് തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹാജരാക്കി പെൻഷൻ ഉറപ്പുവരുത്തണം .ആഗസ്റ്റ് 24 വരെ പെൻഷൻ മസ്റ്ററിംഗിന് സർക്കാർ സമയം അനുവദിച്ചിട്ടുണ്ട് . തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അക്ഷയ കേന്ദ്രങ്ങൾ ക്യാമ്പുകളും ചെയ്യുന്നുണ്ട് .സംസ്ഥാനത്തുടനീളം ഉണ്ടാകുന്ന കനത്ത മഴയും പ്രതികൂലകാലാവസ്ഥയും അവഗണിച്ചും പകുതിയിലധികം പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിൽ എത്തുകയുണ്ടായി .കിടപ്പുരോഗികളുടെ പെൻഷൻ മസ്റ്ററിംഗ് വീടുകളിലെത്തി അക്ഷയ സംരംഭകർ ചെയ്യുന്നുണ്ട് . സർക്കാർ പറഞ്ഞിരിക്കുന്ന ആഗസ്റ്റ് 24 നകം പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അക്ഷയ സംരംഭകർ .