കണ്ണൂർ ലോക് സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി
രണ്ടാംഘട്ട പരിശീലനം മേയ് 28 നും അവസാനഘട്ട പരിശീലനം ജൂൺ ഒന്നിനും നടക്കും. വോട്ടെണ്ണൽ ജൂൺ 4നാണ്

കണ്ണൂർ:കണ്ണൂർ ലോക് സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് ഹാളിലും കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിലുമായി അഞ്ച് സെക്ഷനിലായിരുന്നു പരിശീലനം. പരിശീലനത്തിൽ 178 കൗണ്ടിംഗ് സൂപ്പർവൈസേഴ്സ്, 222 കൗണ്ടിംഗ് അസിസ്റ്റന്റ് 178 മൈക്രോ ഒബ്സർവർമാർ എന്നിവർ പങ്കെടുത്തു. രണ്ടാംഘട്ട പരിശീലനം മേയ് 28 നും അവസാനഘട്ട പരിശീലനം ജൂൺ ഒന്നിനും നടക്കും. വോട്ടെണ്ണൽ ജൂൺ 4നാണ്.