നിപ ആശങ്ക ഒഴിഞ്ഞു; നിരീക്ഷണത്തിലിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രണ്ടു പേരുടെ ഫലമാണ് നെഗറ്റീവായത്.
 
                                    കണ്ണൂർ: നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിലിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രണ്ടു പേരുടെ ഫലമാണ് നെഗറ്റീവായത്.കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശധനയിലാണ് ഇരുവരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്ന് തെളിഞ്ഞത്. നിപ രോഗലക്ഷണങ്ങളോടെ രണ്ടുപേരെ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പഴക്കടയിലെ തൊഴിലാളികളാണ് നിരീക്ഷണത്തിലിരുന്നത്. എന്നാൽ നേരിയ ലക്ഷണങ്ങളാണ് ഇരുവർക്കുമുള്ളതെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            