സംസ്ഥാനത്ത് 912 അക്ഷയ കേന്ദ്രങ്ങൾകൂടി അനുവദിച്ചു,കോട്ടയം ജില്ലയിൽ 104 പുതിയ സെന്ററുകൾ
കോട്ടയത്താണ് കൂടുതൽ സെന്ററുകൾ അനുവദിച്ചിരിക്കുന്നത് -104

തിരുവനന്തപുരം :സർക്കാരിന്റെ ഔദ്യോഗിക സേവനമുഖമായ അക്ഷയക്ക് സംസ്ഥാനത്ത് 912 സെന്ററുകൾകൂടി അനുവദിച്ചു .ജില്ലാ ഇ ഗോവെർനസ് സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച 912 സെന്ററുകൾ അനുവദിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ് ,ഇതുപ്രകാരം കോട്ടയത്താണ് കൂടുതൽ സെന്ററുകൾ അനുവദിച്ചിരിക്കുന്നത് -104 .കാഞ്ഞിരപ്പള്ളി താലൂക്കിൽ 15 പുതിയ സെന്ററുകൾ ഉണ്ടാവും .
ജില്ലാ തിരിച്ചുള്ള സെന്ററുകളുടെ ലിസ്റ്റ് താഴെ ,ഒപ്പം സർക്കാർ ഉത്തരവും .
നിലവിൽ സംസ്ഥാനത്ത് 3000 സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട് .സേവന നിരക്കുകളുടെ വർദ്ധനവിന് വേണ്ടി നിലവിലെ സംരംഭക സംഘടനകൾ സമരത്തിനിറങ്ങിയിരിക്കുകയാണ് .അക്ഷയ സംരംഭം നടത്തിക്കൊണ്ട് പോകുവാൻ സംരംഭകർ ബുദ്ധിമുട്ട് നേരിടുമ്പോൾ ആണ് പുതിയ ലൊക്കേഷനുകൾ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കുന്നത് .ഇതിനെതിരെ സംരംഭകർ ,സംരംഭക സംഘടനകൾ രംഗത്തിറങ്ങുമെന്നാണ് സൂചന .