കോട്ടയം :
ഈ വാര്‍ത്താലിങ്കിലും ഫോട്ടോയിലും കാണുന്നത് കോട്ടയം ജില്ലയിലെ ളാലം ബ്ലോക്കിലെ ഭരണങ്ങാനം പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അക്ഷയ സെൻ്ററിലെ ഭിന്നശേഷിക്കാരിയായ ആര്യാമോള്‍ കെ എം ന്‍റെ കുടുബാംഗങ്ങളാണ്. 09/08/2025 ൽ പാലയിൽ വച്ചു നടന്ന വാഹന അപകടത്തിനു ശേഷം അച്ഛനും അമ്മയും അവിവാഹിതനായ സഹോദരനും വാടകവീട്ടില്‍ ശയ്യാവലംബരായി തുടരുന്നു.
നിലവില്‍ സ്റ്റാഫ് ഇല്ലാതെ ആര്യയും ഭർത്താവും കൂടി നടത്തികൊണ്ടുപോയിരുന്ന സെന്റർ അപകടത്തെ തുടർന്ന് നാളിതുവരെ തുറക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. പുതിയൊരു സ്റ്റാഫിനെ പരിശീലിപ്പിച്ചു ഇപ്പോഴത്തെ അവസ്ഥയിൽ തുറക്കുന്നതിനും കാലതാമസം എടുക്കുന്ന അവസ്ഥയാണ് ഉള്ളത്. അച്ഛന്‍റെ നിലവിലുള്ള ശ്വാസം മുട്ടല്‍ മാറിയാല്‍ മാത്രമേ ചെലവു കൂടിയതെങ്കിലും പറഞ്ഞ ഓപ്പറേഷനും ചെയ്യാന്‍ സാധിക്കുകയുള്ളൂ. അമ്മയ്ക്കും അച്ഛനും സഹോദരനും ഗുരുതരമായ പരിക്കുകളാണ് അപകടത്തിൽ സംഭവിച്ചിരിക്കുന്നത്.
തീര്‍ത്തും നിര്‍ദ്ധനരായ ഇവരുടെ ജീവിതം ആകെ പ്രതിസന്ധിയിലാണ്. ബ്ലോക്ക് തലത്തിലും വ്യക്തിപരമായും ചില സഹായങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ആയതിനാല്‍ താമസിച്ചാണെങ്കിലും സംസ്ഥാന തലത്തില്‍ ഒരു മെച്ചപ്പെട്ട സഹായം ശ്രീമതി ആര്യയ്ക്കും കുടുംബത്തിനും നല്‍കണമെന്ന് അപേക്ഷിക്കുകയാണ് .അക്കൗണ്ട് ഡീറ്റെയിൽസ് ഇതോടൊപ്പമുള്ള പോസ്റ്ററിൽ ഉണ്ട് .
എല്ലാ അക്ഷയ സംരംഭകരും ആര്യയെ സഹായിക്കുവാൻ അഭ്യർത്ഥിക്കുകയാണ് .
അത് 100 ആകട്ടെ 200 ആകട്ടെ 500 ആകട്ടെ 1000 ആകട്ടെ നാളത്തേക്ക് വെക്കാതെ ഇന്ന് തന്നെ സഹായിക്കുക ...അത്രമേൽ അത്യാവശ്യമാണ് അവർക്ക് ഓരോ ചെറിയ തുകയും .ഞാൻ വ്യക്തിപരമായി 500 രൂപ ഇട്ടു തുടങ്ങുകയാണ് ..പിന്നെയും നൽകും ...ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു ..സ്നേഹപൂർവ്വം ..
അക്ഷയ ന്യൂസ് കേരളക്ക് വേണ്ടി
സോജൻ ജേക്കബ്
ചീഫ് എഡിറ്റർ (മൊബൈൽ :7025757061 )