സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രസർക്കാർ
Central government with new pension scheme
പുതിയ പദ്ധതി 2025 ഏപ്രിൽ ഒന്നു മുതലാണ് നടപ്പാക്കുക. 2004നു ശേഷം എൻപിഎസിനു കീഴിൽ വിരമിച്ചവർക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. എത്ര സർവീസ് ഉണ്ടെങ്കിലും മിനിമം പെൻഷൻ പദ്ധതിയിൽ ഉറപ്പാക്കും. പെൻഷൻ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി ഉയർത്തും.
അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പു നൽകും. ജീവനക്കാരുടെ അവസാന മാസ പെൻഷന്റെ 60 ശതമാനവും കുടുംബ പെൻഷൻ ഉറപ്പാക്കും.
എൻപിഎസിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇതിന് അനുവാദം നൽകും. സർക്കാർ ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരും.