ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

29 ഒഴിവുണ്ട്,കേന്ദ്ര/ സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.

Jun 26, 2024
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
indo-tibetan-border-police-has-invited-applications-for-various-posts

ന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്), ഹെഡ് കോണ്‍സ്റ്റബിള്‍ (മിഡ്‌വൈഫ്‌) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 ഒഴിവുണ്ട്.സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്): ഒഴിവ്-10. യോഗ്യത: പന്ത്രണ്ടാംക്ലാസ് ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി പരീക്ഷയും പാസായിരിക്കണം. കേന്ദ്ര/ സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.ശമ്പളം: 35,400-1,12,400 രൂപ. പ്രായം: 21-30 വയസ്സ്.അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്): ഒഴിവ്-5. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയം, ഫാര്‍മസി ഡിപ്ലോമ, ഫാര്‍മസിസ്റ്റ് രജിസ്ട്രേഷന്‍. ശമ്പളം: 29,200-92,300 രൂപ. പ്രായം: 20-28 വയസ്സ്.ഹെഡ് കോണ്‍സ്റ്റബിള്‍ (മിഡ്വൈഫ്): ഒഴിവ്-14. യോഗ്യത: പത്താംക്ലാസ് വിജയം, ഓക്‌സിലറി നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ്, കേന്ദ്ര/ സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.ശമ്പളം: 25,500-81,100 രൂപ. പ്രായം: 18-25 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.ഫീസ്: വനിതകള്‍ക്ക് അപേക്ഷാഫീസ് ഇല്ല. ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് 200 രൂപയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്) തസ്തികയിലേക്ക് 100 രൂപയും അപേക്ഷാഫീസുണ്ട്.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 28.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.