പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന തുല്യത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
മെയ് 31 വരെ രജിസ്‌ട്രേഷന്‍ നടത്താം

കണ്ണൂർ : പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരിയില്‍ 17 വയസ് പൂര്‍ത്തിയായ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പത്താംതരവും 22 വയസ് പൂര്‍ത്തിയായ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയവര്‍ക്ക് ഹയര്‍ സെക്കണ്ടറി കോഴ്‌സിനും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ഓഫീസിലോ നോഡല്‍ പ്രേരകിനെയോ ബന്ധപ്പെടുക. മെയ് 31 വരെ രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 9495365907.