കെ.ജയകുമാറിന് പനമ്പിള്ളി പുരസ്കാരം
പുരസ്കാര സമർപ്പണം ശനിയാഴ്ച നടക്കും

ചാലക്കുടി: ചാലക്കുടിയുടെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഫാസ് നൃത്തസംഗീത വിദ്യാലയത്തിന്റെ പുരസ്കാര സമർപ്പണം ശനിയാഴ്ച നടക്കും. പനമ്പിള്ളി രാഘവമേനോന്റെ സ്‌മരണാർത്ഥം രൂപീകരിച്ച പനമ്പിള്ളി രാഘവമേനോൻ സ്‌മാരക പുരസ്കാരത്തിന് മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിനെ തെരഞ്ഞെടുത്തു. ഫലകവും ഇരുപത്തയ്യായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്ര സംവിധായകൻ സുന്ദർദാസ് ചെയർമാനായ ജൂറി കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വൈകി.6ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പനമ്പിള്ളി രാഘവമേനോന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്ജ് എന്നിവർ പങ്കെടുക്കും. തുടർന്ന് നൃത്തസംഗീത കലാവിരുന്നും നടക്കും.