എഴുത്തു പരീക്ഷ മേയ് 26ന്
അപേക്ഷകർക്ക് അഡ്മിഷൻ ടിക്കറ്റ് സാധാരണ തപാലിൽ അയച്ചിട്ടുണ്ട്

കോട്ടക്കൽ: ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ ഒഴിവുള്ള എൽ.ഡി ക്ലാർക്ക്, ഡ്രൈവർ കം അറ്റൻഡർ എന്നീ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള എഴുത്തു പരീക്ഷ മേയ് 26ന് മലപ്പുറം ഡൗൺ ഹിൽ ഗവ. എച്ച്.എസ്.എസിൽ നടത്തും. അപേക്ഷകർക്ക് അഡ്മിഷൻ ടിക്കറ്റ് സാധാരണ തപാലിൽ അയച്ചിട്ടുണ്ട്. 20 നകം അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ തിരിച്ചറിയൽ രേഖയുമായി ദേവസ്വത്തിൽ നിന്നും അഡ്‌മിഷൻ ടിക്കറ്റ് നേരിൽ കൈപ്പറ്റാവുന്നതാണ്.