തൃശൂരില്‍ എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
പടിയൂര്‍ സ്വദേശി മലയംപള്ള വീട്ടില്‍ 35 വയസുള്ള ബഷീറിനെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍ സാഫ് ടീമും, മതിലകം പൊലീസും ചേര്‍ന്ന് പിടികൂടിയത്
തൃശൂര്‍ : മതിലകം നെടുംപറമ്പില്‍ നിന്നും സിന്തറ്റിക്ക് ലഹരി മരുന്നായ എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി മലയംപള്ള വീട്ടില്‍ 35 വയസുള്ള ബഷീറിനെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍ സാഫ് ടീമും, മതിലകം പൊലീസും ചേര്‍ന്ന് പിടികൂടിയത്. മതിലകം നെടുംപറമ്പില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തിവന്നിരുന്ന ബഷീര്‍ പ്രദേശത്തെ യുവാക്കള്‍ക്ക് വില്പന നടത്താനായി കൊണ്ടുവന്ന രണ്ടര ഗ്രാം എം.ഡി.എം.എ യാണ് പൊലീസ് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. തൃശൂരിന്റെ തീര മേഖലയില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരി മരുന്ന് നല്‍കുന്ന മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.


