ചാറ്റ് ജി.പി.ടി പോലുള്ള ജനറേറ്റിവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ;പരിശീലന ക്ലാസുകളുമായി വെറ്ററിനറി സർവകലാശാല. സ്കൂൾ, കോളജ്, സർവകലാശാല അധ്യാപകർക്ക് പങ്കെടുക്കാം
തൃശൂർ മണ്ണുത്തിയിലെ അക്കാദമിക് സ്റ്റാഫ് കോളജിൽ മേയ് ആറിനാണ് ക്ലാസ്. നേരിട്ട് പങ്കെടുക്കാനാകാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാം
 
                                തൃശൂർ: ചാറ്റ് ജി.പി.ടി പോലുള്ള ജനറേറ്റിവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതമുപയോഗിച്ച് അധ്യാപനവും പഠനവും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പരിശീലന ക്ലാസുകളുമായി വെറ്ററിനറി സർവകലാശാല. സ്കൂൾ, കോളജ്, സർവകലാശാല അധ്യാപകർക്ക് പങ്കെടുക്കാം.തൃശൂർ മണ്ണുത്തിയിലെ അക്കാദമിക് സ്റ്റാഫ് കോളജിൽ മേയ് ആറിനാണ് ക്ലാസ്. നേരിട്ട് പങ്കെടുക്കാനാകാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കുന്നവർക്ക് 1000 രൂപയും ഓൺലൈനിൽ വരുന്നവർക്ക് 500 രൂപയുമാണ് ഫീസ്. എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ക്ലാസിന്റെ വിഡിയോയും നൽകും. പുണെയിലെ എസ്പയർ ടെക്നോളജീസ് ഡയറക്ടർ ഡോ. സുരേഷ് നമ്പൂതിരിയാണ് ക്ലാസിന് നേതൃത്വം നൽകുക. ഫോൺ: 94462 03839.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            