സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർഥി മരിച്ചു
മണത്തണ പുതിയപുരയിൽ അഭിഷേക് (20) ആണ് മരിച്ചത്.

പേരാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ മണത്തണ സ്വദേശി മരിച്ചു. മണത്തണ പുതിയപുരയിൽ അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി അഭിഷേക് സഞ്ചരിച്ച സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയാണ്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയുടെയും മകനാണ്. സഹോദരൻ: യദു കൃഷ്ണ.