ഡെന്റൽ, വെറ്ററിനറി സയൻസ് ബിരുദക്കാർക്ക് കരസേനയിൽ അവസരം
Age limit is 45 years as on 31st December 2024. Both men and women can apply. Online applications will be accepted from May 6
കരസേനയിൽ ഡെന്റൽ, വെറ്ററിനറി സയൻസ് ബിരുദക്കാർക്ക് അവസരം. ബി.ഡി.എസ്/എം.ഡി.എസ് യോഗ്യതയുള്ളവർക്ക് ആർമി ഡെൻറൽ കോർപ്സിൽ ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാം. പ്രായപരിധി 2024 ഡിസംബർ 31ന് 45 വയസ്സ്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. മേയ് ആറ് മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. വിജ്ഞാപനം www.joinindianarmy.nic.in ൽ ലഭിക്കും.വെറ്ററിനറി സയൻസ് ബിരുദക്കാർക്ക് കരസേനയുടെ റീമൗണ്ട് വെറ്ററിനറി കോർപ്സിൽ ഷോർട്ട് സർവിസ് കമീഷൻ വഴി ഓഫിസറാകാം. പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിജ്ഞാപനം www.joinindianarmy.nic.in ൽ ലഭിക്കും. അപേക്ഷ മേയ് 20 വരെ സ്വീകരിക്കും. അന്വേഷണങ്ങൾക്ക് [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം.