കെല്‍ട്രോണ്‍ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
അവസാന തീയതി മെയ് 15

ആലപ്പുഴ : കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജി ഡിപ്ലോമ, തൊഴിലധിഷ്ഠിത കോഴ്‌സായ ഐ.ഒ.ടി ആന്‍ഡ് എംബെഡ്ഡഡ് സിസ്റ്റം, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ, വേഡ് പ്രോസ്സസിംഗ് ആൻഡ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആൻഡ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അവസാന തീയതി മെയ് 15. ഫോണ്‍: 0484-2971400, 8590605259.