പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം കമ്പിവേലിയിൽ പുലി കുടുങ്ങി
വാഴപ്പുഴക്ക് സമീപം ചേകോലിലാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്
![പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം കമ്പിവേലിയിൽ പുലി കുടുങ്ങി](https://akshayanewskerala.in/uploads/images/202405/image_870x_664d81821c76c.jpg)
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴക്ക് സമീപം കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴക്ക് സമീപം ചേകോലിലാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പുലിക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുലിക്ക് അഞ്ചു വയസ് പ്രായമുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീമും വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടറും ഉടൻ സ്ഥലത്തെത്തും.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)