സുരേഷ് ​ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച് സഹതാരങ്ങൾ

മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഉൾപ്പടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനമറിയിച്ചു.

സുരേഷ് ​ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച് സഹതാരങ്ങൾ
colleagues-congratulated-suresh-gopi

തൃശ്ശൂർ : ലോക്സഭ മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാ‍ർഥിയും നടനുമായ സുരേഷ് ​ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച് സഹതാരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഉൾപ്പടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനമറിയിച്ചു. നിർമാതാക്കളായ ജി. സുരേഷ് കുമാർ, നടൻ കൃഷ്ണകുമാർ തുടങ്ങിയവർ സുരേഷ് ​ഗോപിയെ വീട്ടിലെത്തി അഭിനന്ദിച്ചു.പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളും, ദിലീപ് കുറിച്ചു.4,686 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി തൃശ്ശൂരിൽ വിജയക്കൊടി പാറിച്ചത്. സുരേഷ് ​ഗോപിയിലൂടെ കേരളത്തിൽ ആദ്യമായി ബി.ജെ.പി. അക്കൗണ്ട് തുറക്കുകയും ചെയ്തു.മോദി തന്റെ രാഷ്ട്രീയദൈവമെന്നാണ് വിജയത്തിൽ സുരേഷ് ​ഗോപി പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് തനിക്ക് വോട്ടായി ലഭിച്ചതെന്നും തൃശ്ശൂരിലെ വോട്ടർമാർ താനെന്ന വ്യക്തിക്ക് നൽകിയ സ്വീകാര്യതയാണ് വിജയമെന്നും സുരേഷ് ​ഗോപി പറഞ്ഞു. വിജയത്തിനായി പ്രവർത്തിച്ച പാർട്ടിപ്രവർത്തകരോടും വോട്ടർമാരോടും നീതിപുലർത്തി കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.